Thursday 18 September 2014

                                                     
                                                         സ്വപ്നം 

ശുന്യത നിറഞ്ഞ ദിവസങ്ങള്‍ ആയിര്‍ന്നു ഇത്രയും ദിവസം. ഒരു മാറ്റം ആരും ആഗ്രഹിക്കും ഞാനും അത് പോലെ തന്നെ മാറ്റത്തിന്‍റെ പാതയിലേക്ക് സഞ്ചരിച്ചു തുടങ്ങി.....
പക്ഷെ വലിച്ചു എറിയാന്‍ പറ്റാത്ത ഒരായിരം ചങ്ങലകള്‍ കൊണ്ട് കെട്ടി പുട്ടിയ കാര്യം ഞാന്‍ മറന്ന................
ഓര്‍ത്തു എടുക്കാന്‍ ഒന്നുമില്ല എന്‍റെ ഓര്‍മ്മകള്‍ക്ക് യാതൊരു കുഴപ്പവുമില്ല പക്ഷെ എനിക്ക് ഭ്രാന്ത്ഉണ്ട് പറഞ്ഞു എന്‍റെ വിട്ടുകാര്‍ എന്നേ ചങ്ങലക് ഇട്ടു.......

എന്തിനാണ്????
അവര്‍ എന്നോട് ഈ ക്രുരത കണ്ണിക്കുനത്??
എത്ര വട്ടം ചിന്തിച്ച്ട്ടും ഉത്തരം കിട്ടന്നുല......
എനിക്ക് നഷ്ടപെട്ടത് എന്‍റെ മുന്ന്‍ വര്‍ഷം തിരിച്ചു കിട്ടാത്ത ദിവസങ്ങള്‍.....

ഈ നഷ്ടം ഞാന്‍ എങ്ങനെ നികത്തും.......
ഒന്നുമില്ല വെറും പച്ച ശരീരം മാത്രം എനിക്ക് മുന്നില്‍ ഒരു കണ്ണാടിയും.....

ഈ കണ്ണാടി എന്തിനാ..????
ചോദിച്ചപ്പോ ആ നേഴ്സ് പറയുകയാണ് എനിക്ക് എന്നെ തന്നെ ഓര്‍ത്തു എടുക്കുവാന്‍ വേണ്ടിയാണു..............
എന്‍റെ ഓര്‍മകള്‍ക്കും ബുദ്ധിക്കും ഒരു കുഴപ്പംവുമില്ല പിനെ എന്തിനാ ഇങ്ങനെ.......

പഠിക്കണം ജോലി നേടണം എന്ന എന്‍റെ സ്വപ്നം ഇത്രയും വലിയ തെറ്റ്

അന്നോ???????



      അവരോട് തോറ്റു കൊടുക്കാന്‍ മനസ്സ് അനുവധിചിര്ന്നുഇല  ഞാന്‍ നേടി രണ്ട് വിഷയത്തില്‍ ബിരുദം.....

ഇപ്പോള്‍‌ അവര്‍ക്ക് എന്നോടുള്ള സ്നേഹത്തിന് അതിരുകള്‍ ഇല്ല....
I.A.S പ്രിലിംനരി എക്സാം എഴുതാന്‍ പോകുമ്പോള്‍ എന്നിക് വേണ്ടി പുജകള്ളും മന്ത്രങ്ങള്ളും ആയി അവര്‍ക്ക് എനിക്ക് പിന്നില്‍...

എല്ലാസ് കെട്ടാന്‍ സമതികാതെ വന്നപ്പോള്‍ വിടും അവര്‍ എന്നെ ചങ്ങലക് ഇടുമോ ഒരു പേടി...

എലസും വാങ്ങി ഞാന്‍ ട്രെയിന്‍ കയറി........
I.A.S. കിട്ടിട്ട് വേണം തിരിച്ചു ചോദിക്കാന്‍ എന്‍റെ വിലപെട്ട മുന്ന്‍ വര്‍ഷം....

Friday 6 December 2013

മറന്നു വച്ച പ്രണയം

സ്നേഹ സമ്മാനമായി നീ നല്‍കിയ
നിന്‍റെ ഹൃദയം മനസ്സിന്‍റെ ചെപ്പിക്കുള്ളില്‍ സുക്ഷിച്ചു ഞാന്‍ ആരും കാണാതെ എന്‍റെ മനസ്സില്‍ നിനോടുള്ള പ്രണയം ജനിക്കുമെന്ന്‍ നീ കരുതി പക്ഷെ എന്‍റെ മനസ്സില്‍ നിന്നോടുള്ള പ്രണയം ഹൈഡ്രജന്‍ ബലൂണ്‍ പോലെ പൊങ്ങി പൊങ്ങി പോയി ഈ സത്യം നീ മനസ്സിലാക്കിയത് പൊട്ടി ചിതറിയ ബലൂണ്‍ കണ്ടപ്പോഴാണ്., അപ്പോഴേക്കും നിന്‍റെ സമ്മാനം എന്‍റെ കയ്യില്‍ നിന്നും ഞാന്‍ നഷ്ടപ്പെടുത്തിയിരുന്നു......!

Saturday 9 November 2013

ഈ അടുത്ത കാലത്ത്  കണ്ട സിനിമകളിൽ എറ്റവും നല്ല സിനിമയെ കുറിച്ച് ആണ് ഞാൻ  പറയുന്നത് ഇവടെ 



   



രഞ്ജിത്ത്  രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളം ചലചിത്രം ആണ് സ്പിരിറ്റ്. മോഹൻലാൽ, കനിഹ, ശങ്ക്ർ  രാമകൃഷ്ണൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിച്ചത്

മദ്യത്തിൽ മുങ്ങിത്താഴ്ന്ന രഘുനന്ദൻ ആ വിപത്തിൽ നിന്നു രക്ഷപ്പെടുന്നതും ഒപ്പം മദ്യപാനത്തിന്റെ വിപത്തുകളെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് അയാൾ നടത്തുന്ന ശ്രമങ്ങളുമാണ് ഈ സിനിമയുടെ  പ്രമേയം.

"മദ്യപാനം ആരോഗ്യത്തിനു ഹാനികരം" എന്ന വാചകം കേള്‍ക്കാത്ത, അറിയാത്ത ഒരു മദ്യപാനിപോലും കേരളത്തിലുണ്ടാവില്ല. മേല്പറഞ്ഞ വാചകത്തിന്റെ അര്‍ത്ഥം പൂര്‍ണമായി അറിയാവുന്നവര്‍ വരെ മദ്യത്തിന് അടിമയാണ്. അമിത മദ്യപാനം എങ്ങനെയൊക്കെ മനുഷ്യരെ മോശമായിബാധിക്കുന്നു എന്നാണ് സ്പിരിറ്റ് എന്ന സിനിമയിലൂടെ സംവിധായകന്‍ ചരച്ചചെയ്യുന്ന പ്രധാന വിഷയം. സമൂഹത്തിലെ ഉയര്‍ന്ന നിലയില്‍ ജീവിക്കുന്ന രഘുനന്ദന്‍ എന്ന ബുദ്ധിമാനായ വ്യക്തിയും, താഴെക്കിടയില്‍ ജീവിക്കുന്ന പ്ലംബര്‍ മണിയന്‍ എന്ന വ്യക്തിയും മദ്യപാനത്തിനു അടിമകളാണ്. അമിത മദ്യപാനം മൂലം ഭാര്യ ഉപേക്ഷിച്ചു ജീവിതത്തില്‍ രഘുനന്ദന്‍ ഒറ്റപെടുമ്പോള്‍, മണിയന്റെ അമിത മദ്യപാനം മൂലം ഭാര്യ പങ്കജവും മകനും ദുരിതപൂര്‍ണമായ ജീവിതം അനുഭവിക്കേണ്ടി വരുന്നു.കേരളത്തിലെ ഭൂരിഭാഗം കുടുംബങ്ങളും അനുഭവിക്കുന്ന നിസ്സഹായവസ്തയാണ് ഈ സിനിമയിലൂടെ രഞ്ജിത്ത് പ്രേക്ഷകരിലേക്ക് എത്തുക്കുന്നത്. കുടുംബനാഥന്റെ മദ്യപാനം എങ്ങനെയൊക്കെയാണ് ഒരു കുടുംബത്തെ മോശമായി ബാധിക്കുന്നത് എന്നതാന്ന് രഞ്ജിത്ത് ഈ സിനിമയിൽ ചുണ്ടി കന്നികുനത് 

ആ പ്രമേയത്തിലൂടെ നല്ലൊരു സന്ദേശം സമൂഹത്തിനു നല്‍ക്കുന്നു എന്നതാണ് ഈ സിനിമയുടെ സവിശേഷത. ഇത്തരത്തിലുള്ളൊരു പ്രമേയം പറയുവാന്‍ രഞ്ജിത്ത് തിരഞ്ഞെടുത്ത കഥയും കഥാപാത്രങ്ങളും സംഭാഷണങ്ങളും സാധാരണകാര്‍ക്ക് മനസ്സിലാക്കുവാന്‍ പ്രയാസമുണ്ടായിർന്നു കാരണം, ഈ സിനിമയിലെ നായകന്‍ രഘുനന്ദന്‍ ഉയര്‍ന്ന ശ്രേണിയില്‍ ജീവിക്കുന്ന ചിന്തിക്കുന്ന സംസാരിക്കുന്നയാളാണ്

 മദ്യപാനം വരുത്തിവെയ്ക്കുന്ന ദൂഷ്യഫലങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഒരു വിഷയം, . നല്ലൊരു പ്രമേയം തിരഞ്ഞെടുത്ത സംവിധായകന്, അതിനു അനിയോജ്യമായ ഒരു കഥ തിരഞ്ഞെടുക്കുവാന്‍ സാധിക്കാതെപോയി എന്ന ധാരന്ന ഒരു പക്ഷെ ചില സാധാരന്ന കാരന്റെ മനസ്സിൽ ഉണ്ടായിരിക്കാം . എന്നിരുന്നാലും, ഈ സിനിമയിലൂടെ സംവിധായകന്‍ പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ ആഗ്രഹിച്ച സന്ദേശംമികച്ച സംഭാഷണങ്ങള്‍ കൊണ്ടും നല്ല അഭിനയമുഹൂര്‍ത്തങ്ങള്‍ കൊണ്ടും എത്തിക്കുവാന്‍ സാധിച്ചു. 

നല്ലൊരു സന്ദേശം സമൂഹത്തിനു നല്‍ക്കുക എന്നതാണ് സ്പിരിറ്റ്‌ എന്ന ഈ സിനിമ കൊണ്ടുള്ള ഉദേശംഎങ്കില്‍, അതില്‍ നൂറു ശതമാനം സംവിധയകൻ വിജയിച്ചിരിക്കുന്നു. ഒരു സംവിധായകന്‍ എന്ന നിലയില്‍ നല്ല അഭിനേത്തക്കളെ  തിരഞ്ഞെടുക്കുകയും, കഴിവുള്ള സാങ്കേതിക വിദഗ്ദ്ധരെ ഉപയോഗിക്കുകയും ചെയ്തതാണ് ഈ സിനിമയുടെ വിജയത്തിന് പ്രധാന കാരണം. ആസ്വാദനത്തിനുള്ള ഉപാദിയായി മാത്രം സിനിമയെ കാണുന്നവര്‍ക്ക് ഈ സിനിമ ഇഷ്ടപെടണമെന്നില്ല. പ്രേക്ഷകര്‍ക്കെല്ലാം രസിക്കുവാനുള്ള ഘടഗങ്ങള്‍ സിനിമയില്‍ ഉള്‍പെടുത്തിയാല്‍, ഈ സിനിമ ചര്‍ച്ചചെയ്യുന്ന . കുറെ നാളുകള്‍ക്കു ശേഷം നല്ലൊരു സന്ദേശം സമൂഹത്തിനു നല്‍ക്കുന്ന ഒരു സിനിമ മലയാളത്തില്‍ ഉണ്ടാക്കിയതില്‍  സംവിധായകന്‍    രഞ്ജിത്തിനു അഭിമാനിക്കാം. അതുപോലെ തന്നെ, മോഹന്‍ലാല്‍ എന്ന നടനെ പ്രേക്ഷകര്‍ കാണുവാന്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ഉജ്ജ്വലമായ ഒരു കഥാപാത്രം നല്‍കിയതിനും രഞ്ജിത്ത് പ്രശംസ അര്‍ഹിക്കുന്നു. 
"രഘുനന്ദന്‍ എന്ന കഥാപാത്രം അവതരിപ്പിക്കുവാന്‍ മലയാള സിനിമയില്‍ മോഹന്‍ലാലിനു മാത്രമേ സാധിക്കുകയുള്ളൂ" എന്ന് സംവിധായകന്‍ രഞ്ജിത്ത് പരാമര്‍ശിച്ചത് നൂറു ശതമാനം സത്യമാണെന്ന് തെളിയിക്കുന്ന രീതിയിലുള്ള പ്രകടനമാണ് പത്മശ്രീ ഭരത് മോഹന്‍ലാല്‍ ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. സിനിമയുടെ ആദ്യപകുതിയില്‍ മുഴുവന്‍ സമയവും മദ്യപിച്ചും, അലസമായ ജീവിതം നയിച്ചും, ദാര്‍ഷ്ട്യവും അഹംഭാവവുമുള്ള സ്വഭാവത്തല്‍ മറ്റുള്ളവരോട് അനാവശ്യമായി പ്രകോഭിതനാവുകയും ചെയ്യുന്ന രഘുനന്ദനായി അഭിനയിക്കാതെ, യഥാര്‍ത്ഥത്തില്‍ ജീവിക്കുകയായിരുന്നു മോഹന്‍ലാല്‍. രണ്ടാം പകുതിയില്‍, തന്റെ തെറ്റുകളെല്ലാം തിരുത്തുകയും, മറ്റൊരു മദ്യപാനിയുടെ ജീവിതം നേരെയാക്കുവാന്‍ ശ്രമിക്കുകയും, മകനോടുള്ള സ്നേഹം പ്രകടിപ്പികുകയും ചെയുന്ന നല്ലൊരു അച്ഛനായി മാറുകയും ചെയ്യുന്ന രഘുനന്ദനെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകര്‍ക്ക്‌ ഒരു വിസ്മയകാഴ്ച തന്നെ സമ്മാനിക്കുന്നു മോഹന്‍ലാല്‍ എന്ന മഹാനടന്‍. പിനെ  എടുത്തു പറയേണ്ട, പ്രശംസിക്കേണ്ട അഭിനയം കാഴ്ചവെച്ചത് പ്ലംബര്‍ മണിയനെ അവതരിപ്പിച്ച നന്ദു ആണ്. നന്ദു എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴികകല്ലാണ് ഈ സിനിമയിലെ പ്ലംബര്‍ മണിയന്‍. അതുപോലെ തന്നെ,
ഈ സിനിമയിലെ സംഗീതം എഴുതിയ റഫീക്ക്അഹമ്മദ്‌ ഇന്റെ വരികള്‍ക്ക്
സംഗീതം പകര്‍ന്നത് ഷഹബാസ് അമ്മനാണ്. 

സ്പിരിറ്റ്‌ റിവ്യൂ: പ്രേക്ഷകരുടെ യുക്തിയെ ചോദ്യം ചെയ്യാത്ത കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്നരഞ്ജിത്ത്-മോഹന്‍ലാല്‍ ടീമിന്റെ സ്പിരിറ്റ്‌,കാലികപ്രസക്തിയുള്ളൊരു പ്രമേയം ചര്‍ച്ചചെയ്യുകയും അതിലൂടെ നല്ലൊരു സന്ദേശംസമൂഹത്തിനു നല്‍കുകയും ചെയുന്നു.





Friday 1 November 2013


                              .................ദീപാവലി ..........


തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ്‌ ദീപാവലി അഥവാ ദിവാലി
തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉൽസവമായ ഇത്‌ ഹിന്ദു ,ജൈന ,സിക്ക് മതവിശ്വാസികൾ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു.ഈ ഉൽസവം ആഘോഷിക്കുന്നതിനെക്കുറിച്ച് പല ഐതിഹ്യങ്ങളുമുണ്ട്‌.

ശ്രീരാമന്‍ 14-വർഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയില്‍
തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ്‌ ദീപാവലി ആഘോഷിക്കുന്നത്.
ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷം
ജൈനമതവിശ്വാസപ്രകാരം മഹാവീരന്‍ നിർവാണം പ്രാപിച്ചതിനെ അനുസ്മരിക്കാനായി.
ദീപം, ആവലി, എന്നീ പദങ്ങൾ ചേർന്നാണ്‌ ദീപാവലി എന്ന പദം ഉണ്ടായത്, ഇത് ലോപിച്ചാണ്‌ ദീവാളീ എന്നായിത്തീർന്നത്.
.അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക്, തിന്മയെ മറികടന്ന് നന്മയിലേക്ക് .....മനുഷ്യഹൃദയങ്ങളില്‍ സ്ഥിതിചെയ്യുന്ന ആസുരികതയെ - തിന്മയെ - നിഗ്രഹിക്കുക എന്നതാണ് ദീപാവലി നല്‍കുന്ന സന്ദേശം.

അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുണ്ട്:-


  • ധന ത്രയോദശി
ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻതേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനിമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്. അന്നേ ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുകയും ചെയ്ത് വാതിലിൽ രംഗോലി ഇടുന്നു. ഈ ദിവസം വൈകിട്ടു വിളക്കു വച്ച് ധനലക്ഷ്മി ദേവിയെ വീട്ടിലേക്കു ക്ഷണിക്കുകയും പൂജിക്കുകയും ചെയ്യുന്നു.
  • നരക ചതുർദശി
ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് നരക ചതുർദശി. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ആണ് ഇത്. നരകാസുരനെ വധിച്ച കാളിയെ ആണ് അന്നേ ദിവസം പൂജിക്കുന്നത്.
  • ലക്ഷ്മി പൂജ
ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമാണ് (അമാവാസി) ലക്ഷ്മി പൂജ. ഉത്തര ഭാരതത്തിലെ ദീപാവലി ആഘോഷങ്ങളിൽ പ്രധാനപ്പെട്ടത് ഇതാണ്. അന്നേ ദിവസം ഗണപതി, ലക്ഷ്മിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി, കുബേരൻ എന്നിവരെ പൂജിക്കുന്നു.
  • ബലി പ്രതിപദ
കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഒന്നാം ദിവസമാണു ബലി പ്രതിപദ ആഘോഷിക്കുന്നത്.വാമനൻ ചവിട്ടി പാതാളത്തിലേക്കു വിട്ട മഹാബലി നാടുകാണാൻ വരുന്ന ദിവസമാണ് ഇതെന്നാണു വിശ്വാസം. ആചാരങ്ങൾ പല സംസ്ഥാനങ്ങളിലും പലതാണെങ്കിലും, തേച്ചു കുളിയും പുതുവസ്ത്രങ്ങൾ ധരിക്കുന്നതും പരസ്പരം സമ്മാനങ്ങൾ കൊടുക്കുന്നതും പതിവാണ്. ഇതു കൂടാതെ രംഗോലിയോ കോലമോ കൊണ്ടു മുറ്റം അലങ്കരിക്കുക, കളിമണ്ണു കൊണ്ടോ ചാണകം കൊണ്ടോ ഏഴു കോട്ടകൾ പണിയുക, ബലിയെയും ഭാര്യ വിന്ധ്യവലിയെയും പൂജിക്കുക, നിരനിരയായി വിളക്കുകൾ കൊളുത്തി വയ്ക്കുക എന്നിവയും പതിവുണ്ട്.
  • ഭാതൃ ദ്വിതീയ
ദീപാവലി ആഘോഷങ്ങളുടെ അഞ്ചാം ദിവസമാണ് ഭാതൃദ്വിതീയ, ബഹു-ബീജ് ആഘോഷിക്കുന്നത്. ഇതോടു കൂടി ദീപാവലി ആഘോഷങ്ങൾ അവസാനിക്കുന്നു. കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ രണ്ടാം ദിവസമാണ് ഈ ആഘോഷം. മരണ ദേവനായ യമൻ സഹോദരി യമിയെ സന്ദർശിച്ചു എന്നാണ് ഐതിഹ്യം. അതിനാൽ ഈ ദിവസത്തിനെ യമ ദ്വിതീയ എന്നും വിളിക്കുന്നു.സഹോദരീ സഹോദരന്മാർ ചേർന്നു ചെയ്യുന്ന ആചാരങ്ങളാണ് ഈ ദിവസത്തെ ആഘോഷങ്ങളിൽ പ്രധാനം.

Thursday 31 October 2013


                                    കേരളപ്പിരവി


കേരളപ്പിരവിഎന്നറിയപ്പെടുന്നത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന്കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

മലയാളഭാഷാദിനവും കേരളപ്പിറവി ദിനവും; രണ്ടും ഒന്നായതില്‍ ഒരുപാടര്‍ഥങ്ങള്‍ ഉണ്ട്. ദേശവും ഭാഷയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കാന്‍ ഇതിലുമേറെ പറ്റിയ ദിവസം വേറെയേത്? ഭാഷ നിലനില്‍ക്കുന്നത് ദേശവുമായി ബന്ധപ്പെട്ടും, ദേശം ജനതയുമാ‍യുമാണല്ലോ. അതുകൊണ്ടുതന്നെ ഭാഷയുടെ നിലനില്‍പ്പും വളര്‍ച്ചയും ജനതയുടെ ജീവിതം തന്നെ. ഭാഷ –കേവലം ഒരു ഉപകരണമല്ല; സാംസ്കാരിക സൂചനയാണ്. മലയാളി ജീവിക്കുന്നതും ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും സ്വന്തമായ സാംസ്കാരികപരിസരങ്ങളില്‍ നിന്നു മാത്രമാണ്. ഈ സാംസ്കാരിക പരിസരം മലയാളഭാഷയാണ്. പല തലമുറകളായി ജനിച്ചുവളര്‍ന്നതും പഠിച്ചതും ഒക്കെ മറ്റുഭാഷയാവാം. അപ്പോഴും തലമുറകളുടെ അങ്ങേത്തലക്കല്‍ നിലകൊള്ളുന്ന മലയാളത്തിന്റെ- കേരളത്തിന്റെ സാംസ്കാരിക ബോധങ്ങള്‍ അയാളില്‍ നിലകൊള്ളും. ഒരിക്കലും ഇതൊന്നും പൂര്‍ണ്ണമായി തിരോഭവിക്കുന്നില്ല. 


മലയാളമാണ് കേരളത്തിന്റെ മാതൃഭാഷ. അതിനാല്‍ മലയാളനാട്, മലയാളിദേശം, എന്നും കേരളം അറിയപ്പെടുന്നു. കേരളീയരെ മൊത്തത്തില്‍ 'മലയാളി' എന്നും വിളിക്കാറുണ്ട്. സാക്ഷരത, സ്ത്രീവിദ്യാഭ്യാസം, രാഷ്ട്രീയം, ആരോഗ്യം, മതസൗഹാര്‍ദം തുടങ്ങിയ കാര്യങ്ങളില്‍ കേരളം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വളരെ മുന്നിലാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തും മലയാളികളുണ്ട്. മതസഹിഷ്ണുത, ശുചിത്വം, സ്ഥിരോത്സാഹം, അതത് രാജ്യങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കാനുള്ള കഴിവ് എന്നിവ മലയാളികളുടെ പ്രത്യേകതയാണ്.

Wednesday 30 October 2013

പ്രണയത്തിന്‍ ഓര്‍മ്മകള്‍
എന്‍റെ ജിവിതത്തിലെ ഏറ്റവും മധുരമായ ഹൃദയവികാരം പ്രണയം ആണ്. സമ്പന്നമായ ഒരു പ്രണയജിവിതമായിരുന്നു എന്‍റെത്.
എന്‍റെ പ്രണയം പവിത്രമായ ഹൃദയബന്ധമായിരുന്നു., കൌമാരത്തിന്‍റെ ദിവസങ്ങളില്‍പോലും പ്രണയം എനിക്ക് വിവേകപുര്‍ണ്ണമായ സ്നേഹം തന്നെ ആയിരുന്നു..
ഇന്ന്.,
എന്‍റെ പ്രണയം നഷ്ട്ടപെട്ട ഒരു പകല്‍ കിനാവ്പോലെ..,
അത് എന്നെ നൊമ്പരപ്പെടുത്തുന്നു. എങ്കിലും ഇന്നും പ്രണയനാളുകളുടെ ഓര്‍മയില്‍ മധുരം കിനിയുന്നു..
കൗമാരം കഴിഞ്ഞു യുവത്വത്തിലേക്ക് കാല്‍ എടുത്തുവെക്കുമ്പോളാണ് എനിക്ക് അവനോടുള്ള പ്രണയംതിരിച്ചറിയുനത്.
അത്വരെ അവന്‍ എന്‍റെ ഏറ്റവും നല്ല സുഹൃത്തായി കൂടെ ഉണ്ടായിരുന്നു; ഇപ്പോഴും അങ്ങനെതന്നെ...
ചിരിയില്‍ വിടര്‍ന്ന നിഷ്കളങ്കമായ ആ മുഖം എന്‍റെ മനസ്സിന്‍റെ ആഴങ്ങളില്‍ വീണു പോയി..
ചില സമയങ്ങളില്‍ കണ്ടുമുട്ടുന്ന നിമിഷങ്ങള്‍ കാന്തികമായ ഒരു ആകര്‍ഷണത്താല്‍ കണ്ണുകളുടക്കി നില്‍ക്കും. പിന്നെ, ഒരു പരിഭവത്തില്‍നിന്ന് വഴുതി മാറുന്നത്പോലെ നാണിച്ചു മുഖം കുനിച്ചു കൊണ്ട് ഓടും ഞാന്‍....
തേടുന്ന കണ്ണുകളെ കബളിപ്പിച്ചുകൊണ്ട് മേഘങ്ങള്‍ക്ക് പിന്നില്‍ ഒളിക്കുന്ന ചന്ദ്രികയെപോലെ അവന്‍ മറയും... കൈ വിട്ടു പോകുന്ന സൌഹൃദത്തെ ഞാന്‍ പിടിച്ചു നിര്‍ത്തും അതിനു ചുറ്റും ഒരു വേലികെട്ടി ഞാന്‍ അവിടെ ഒരു നായയെ പോലെ കാവലിരിക്കും... ഏന്നാലും മനസ്സിന്‍റെ മേഘങ്ങള്‍ക്കിടയില്‍ ഏവിടെയോ പാല്‍നിലാവ് പോലെ, ഹൃദയത്തില്‍ ഏവിടെയോ പ്രണയ മഴ പെയ്തു തുടങ്ങി..,
കുട്ടുകാര്‍ സംശയക്കണ്ണുകളോടുകൂടി നോക്കിയവരെ അമര്‍ഷം കൊണ്ട് പിന്‍തള്ളി ഇടക്ക് പരിഭവങ്ങളും വിരുന്നുവന്നു തുടങ്ങി...
കലാലയജീവിതം അവസാനിപ്പിച്ച് ആ പടികള്‍ ഇറങ്ങുമ്പോള്‍ മനസ്സില്ലാമനസ്സോടെ ഞാന്‍ ആ ദിവസത്തെ വെറുത്തുപോയി... കാലം ഏന്ന ടെക്നോളജി എനിക്ക്മുന്നില്‍ കൈനീട്ടി......
ആ ദിവസങ്ങളില്‍ ഞാന്‍ രാത്രിയെ പകല്‍ ആക്കി.., നിന്നോടു ഞാന്‍ കിന്നാരം ചൊല്ലി., പിന്നെ എപ്പോഴോ മുഖപുസ്തകത്തിലെ പച്ച ലൈറ്റ് എന്‍റെ ജിവിതത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നായി മാറി.,
അപ്പോഴേക്കും എന്‍റെ പ്രണയത്തെ ഞാന്‍ വെറുമൊരു സമയംകൊല്ലിയാക്കി മാറ്റിയിരുന്നു..,

Wednesday 23 October 2013

നുണയാണ് പ്രണയം..???

Add caption
ആ പൂവ് നീ ഏതു ചെയ്തു? ഏതു പൂവ്? രക്തനക്ഷത്രം പോലെ കടും ചെമപ്പായ ആ പൂവ്.., ഓ....... അതോ? അതെ, അതെന്തു ചെയ്തു? തിടുക്കപ്പെട്ട് നഅന്വേഷിക്കുന്നതെന്തിന്???? ചവിട്ടിയരച്ചു കളഞ്ഞോഎന്നറിയാൻ ? കളഞ്ഞക്കിലെന്തു? ഓ .......... ഒന്നുമില്ല...  
എൻറെ ഹൃദയമായിരുന്നു ......


അത് ഇറത്തു നൽകുവാൻ, 
അല്ലെകിലും ഇപ്പോൾ എവിടെയാണ് ആ പുക്കള്‍..?
പൂ കച്ചവടക്കാരന്‍റെ കയ്യില്‍ നിന്ന് പണ്ണം കൊടുത്തു വാങ്ങുന്ന പൂക്കള്‍ക്ക്
രക്ത നക്ഷത്രത്തിന്‍റെ നിറമുണ്ടാകുമോ? 
നിനക്ക് വേണ്ടി പൂ തരുവാൻ ഞാൻ ചെടി നട്ടു പിടിപ്പിക്കേണ്ടി വരുമോ സഖി.., 
അങ്ങനെ തരുന്ന പൂവിനു പ്രണയത്തിന്‍റെ ഗന്ധം ഉണ്ടാകുമോ..?
ഇന്നലെ രാത്രി ഞാൻ നിനക്ക് അയച്ച വളരെ ഇഷ്ട്ടപെട്ട ആ മെസ്സേജ് ഉണ്ടല്ലോ
YOU ARE THE BEST HEART SURGEON IN THE WORLD 
BECOSE
YOU MADE A PLACE IN MY HEART WITHOUT CUTTING AND SPILLING BLOOD"
ഇതുണ്ടല്ലോ ഇതെനിക്ക് എന്‍റെ ഫ്രണ്ട് അയച്ചതാണ്.,
അത് ഞാൻ നിനക്ക് ഫോർവേഡ് ചെയ്തു എന്ന് മാത്രം...
അപ്പോൾ തന്നെ നീ ഇത്ര മാത്രം സന്തോഷിക്കുന്നുവെങ്കില്‍
നിന്‍റെ സ്നേഹം വെറും ഒരു കളവല്ലേ...???