Wednesday, 30 October 2013

പ്രണയത്തിന്‍ ഓര്‍മ്മകള്‍
എന്‍റെ ജിവിതത്തിലെ ഏറ്റവും മധുരമായ ഹൃദയവികാരം പ്രണയം ആണ്. സമ്പന്നമായ ഒരു പ്രണയജിവിതമായിരുന്നു എന്‍റെത്.
എന്‍റെ പ്രണയം പവിത്രമായ ഹൃദയബന്ധമായിരുന്നു., കൌമാരത്തിന്‍റെ ദിവസങ്ങളില്‍പോലും പ്രണയം എനിക്ക് വിവേകപുര്‍ണ്ണമായ സ്നേഹം തന്നെ ആയിരുന്നു..
ഇന്ന്.,
എന്‍റെ പ്രണയം നഷ്ട്ടപെട്ട ഒരു പകല്‍ കിനാവ്പോലെ..,
അത് എന്നെ നൊമ്പരപ്പെടുത്തുന്നു. എങ്കിലും ഇന്നും പ്രണയനാളുകളുടെ ഓര്‍മയില്‍ മധുരം കിനിയുന്നു..
കൗമാരം കഴിഞ്ഞു യുവത്വത്തിലേക്ക് കാല്‍ എടുത്തുവെക്കുമ്പോളാണ് എനിക്ക് അവനോടുള്ള പ്രണയംതിരിച്ചറിയുനത്.
അത്വരെ അവന്‍ എന്‍റെ ഏറ്റവും നല്ല സുഹൃത്തായി കൂടെ ഉണ്ടായിരുന്നു; ഇപ്പോഴും അങ്ങനെതന്നെ...
ചിരിയില്‍ വിടര്‍ന്ന നിഷ്കളങ്കമായ ആ മുഖം എന്‍റെ മനസ്സിന്‍റെ ആഴങ്ങളില്‍ വീണു പോയി..
ചില സമയങ്ങളില്‍ കണ്ടുമുട്ടുന്ന നിമിഷങ്ങള്‍ കാന്തികമായ ഒരു ആകര്‍ഷണത്താല്‍ കണ്ണുകളുടക്കി നില്‍ക്കും. പിന്നെ, ഒരു പരിഭവത്തില്‍നിന്ന് വഴുതി മാറുന്നത്പോലെ നാണിച്ചു മുഖം കുനിച്ചു കൊണ്ട് ഓടും ഞാന്‍....
തേടുന്ന കണ്ണുകളെ കബളിപ്പിച്ചുകൊണ്ട് മേഘങ്ങള്‍ക്ക് പിന്നില്‍ ഒളിക്കുന്ന ചന്ദ്രികയെപോലെ അവന്‍ മറയും... കൈ വിട്ടു പോകുന്ന സൌഹൃദത്തെ ഞാന്‍ പിടിച്ചു നിര്‍ത്തും അതിനു ചുറ്റും ഒരു വേലികെട്ടി ഞാന്‍ അവിടെ ഒരു നായയെ പോലെ കാവലിരിക്കും... ഏന്നാലും മനസ്സിന്‍റെ മേഘങ്ങള്‍ക്കിടയില്‍ ഏവിടെയോ പാല്‍നിലാവ് പോലെ, ഹൃദയത്തില്‍ ഏവിടെയോ പ്രണയ മഴ പെയ്തു തുടങ്ങി..,
കുട്ടുകാര്‍ സംശയക്കണ്ണുകളോടുകൂടി നോക്കിയവരെ അമര്‍ഷം കൊണ്ട് പിന്‍തള്ളി ഇടക്ക് പരിഭവങ്ങളും വിരുന്നുവന്നു തുടങ്ങി...
കലാലയജീവിതം അവസാനിപ്പിച്ച് ആ പടികള്‍ ഇറങ്ങുമ്പോള്‍ മനസ്സില്ലാമനസ്സോടെ ഞാന്‍ ആ ദിവസത്തെ വെറുത്തുപോയി... കാലം ഏന്ന ടെക്നോളജി എനിക്ക്മുന്നില്‍ കൈനീട്ടി......
ആ ദിവസങ്ങളില്‍ ഞാന്‍ രാത്രിയെ പകല്‍ ആക്കി.., നിന്നോടു ഞാന്‍ കിന്നാരം ചൊല്ലി., പിന്നെ എപ്പോഴോ മുഖപുസ്തകത്തിലെ പച്ച ലൈറ്റ് എന്‍റെ ജിവിതത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നായി മാറി.,
അപ്പോഴേക്കും എന്‍റെ പ്രണയത്തെ ഞാന്‍ വെറുമൊരു സമയംകൊല്ലിയാക്കി മാറ്റിയിരുന്നു..,

1 comment:

  1. അനുഭവമാണോ.. ???

    നന്നായിരിക്കുന്നു...

    ആശംസകള്‍...

    ReplyDelete