Saturday, 9 November 2013

ഈ അടുത്ത കാലത്ത്  കണ്ട സിനിമകളിൽ എറ്റവും നല്ല സിനിമയെ കുറിച്ച് ആണ് ഞാൻ  പറയുന്നത് ഇവടെ 



   



രഞ്ജിത്ത്  രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളം ചലചിത്രം ആണ് സ്പിരിറ്റ്. മോഹൻലാൽ, കനിഹ, ശങ്ക്ർ  രാമകൃഷ്ണൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിച്ചത്

മദ്യത്തിൽ മുങ്ങിത്താഴ്ന്ന രഘുനന്ദൻ ആ വിപത്തിൽ നിന്നു രക്ഷപ്പെടുന്നതും ഒപ്പം മദ്യപാനത്തിന്റെ വിപത്തുകളെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് അയാൾ നടത്തുന്ന ശ്രമങ്ങളുമാണ് ഈ സിനിമയുടെ  പ്രമേയം.

"മദ്യപാനം ആരോഗ്യത്തിനു ഹാനികരം" എന്ന വാചകം കേള്‍ക്കാത്ത, അറിയാത്ത ഒരു മദ്യപാനിപോലും കേരളത്തിലുണ്ടാവില്ല. മേല്പറഞ്ഞ വാചകത്തിന്റെ അര്‍ത്ഥം പൂര്‍ണമായി അറിയാവുന്നവര്‍ വരെ മദ്യത്തിന് അടിമയാണ്. അമിത മദ്യപാനം എങ്ങനെയൊക്കെ മനുഷ്യരെ മോശമായിബാധിക്കുന്നു എന്നാണ് സ്പിരിറ്റ് എന്ന സിനിമയിലൂടെ സംവിധായകന്‍ ചരച്ചചെയ്യുന്ന പ്രധാന വിഷയം. സമൂഹത്തിലെ ഉയര്‍ന്ന നിലയില്‍ ജീവിക്കുന്ന രഘുനന്ദന്‍ എന്ന ബുദ്ധിമാനായ വ്യക്തിയും, താഴെക്കിടയില്‍ ജീവിക്കുന്ന പ്ലംബര്‍ മണിയന്‍ എന്ന വ്യക്തിയും മദ്യപാനത്തിനു അടിമകളാണ്. അമിത മദ്യപാനം മൂലം ഭാര്യ ഉപേക്ഷിച്ചു ജീവിതത്തില്‍ രഘുനന്ദന്‍ ഒറ്റപെടുമ്പോള്‍, മണിയന്റെ അമിത മദ്യപാനം മൂലം ഭാര്യ പങ്കജവും മകനും ദുരിതപൂര്‍ണമായ ജീവിതം അനുഭവിക്കേണ്ടി വരുന്നു.കേരളത്തിലെ ഭൂരിഭാഗം കുടുംബങ്ങളും അനുഭവിക്കുന്ന നിസ്സഹായവസ്തയാണ് ഈ സിനിമയിലൂടെ രഞ്ജിത്ത് പ്രേക്ഷകരിലേക്ക് എത്തുക്കുന്നത്. കുടുംബനാഥന്റെ മദ്യപാനം എങ്ങനെയൊക്കെയാണ് ഒരു കുടുംബത്തെ മോശമായി ബാധിക്കുന്നത് എന്നതാന്ന് രഞ്ജിത്ത് ഈ സിനിമയിൽ ചുണ്ടി കന്നികുനത് 

ആ പ്രമേയത്തിലൂടെ നല്ലൊരു സന്ദേശം സമൂഹത്തിനു നല്‍ക്കുന്നു എന്നതാണ് ഈ സിനിമയുടെ സവിശേഷത. ഇത്തരത്തിലുള്ളൊരു പ്രമേയം പറയുവാന്‍ രഞ്ജിത്ത് തിരഞ്ഞെടുത്ത കഥയും കഥാപാത്രങ്ങളും സംഭാഷണങ്ങളും സാധാരണകാര്‍ക്ക് മനസ്സിലാക്കുവാന്‍ പ്രയാസമുണ്ടായിർന്നു കാരണം, ഈ സിനിമയിലെ നായകന്‍ രഘുനന്ദന്‍ ഉയര്‍ന്ന ശ്രേണിയില്‍ ജീവിക്കുന്ന ചിന്തിക്കുന്ന സംസാരിക്കുന്നയാളാണ്

 മദ്യപാനം വരുത്തിവെയ്ക്കുന്ന ദൂഷ്യഫലങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഒരു വിഷയം, . നല്ലൊരു പ്രമേയം തിരഞ്ഞെടുത്ത സംവിധായകന്, അതിനു അനിയോജ്യമായ ഒരു കഥ തിരഞ്ഞെടുക്കുവാന്‍ സാധിക്കാതെപോയി എന്ന ധാരന്ന ഒരു പക്ഷെ ചില സാധാരന്ന കാരന്റെ മനസ്സിൽ ഉണ്ടായിരിക്കാം . എന്നിരുന്നാലും, ഈ സിനിമയിലൂടെ സംവിധായകന്‍ പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ ആഗ്രഹിച്ച സന്ദേശംമികച്ച സംഭാഷണങ്ങള്‍ കൊണ്ടും നല്ല അഭിനയമുഹൂര്‍ത്തങ്ങള്‍ കൊണ്ടും എത്തിക്കുവാന്‍ സാധിച്ചു. 

നല്ലൊരു സന്ദേശം സമൂഹത്തിനു നല്‍ക്കുക എന്നതാണ് സ്പിരിറ്റ്‌ എന്ന ഈ സിനിമ കൊണ്ടുള്ള ഉദേശംഎങ്കില്‍, അതില്‍ നൂറു ശതമാനം സംവിധയകൻ വിജയിച്ചിരിക്കുന്നു. ഒരു സംവിധായകന്‍ എന്ന നിലയില്‍ നല്ല അഭിനേത്തക്കളെ  തിരഞ്ഞെടുക്കുകയും, കഴിവുള്ള സാങ്കേതിക വിദഗ്ദ്ധരെ ഉപയോഗിക്കുകയും ചെയ്തതാണ് ഈ സിനിമയുടെ വിജയത്തിന് പ്രധാന കാരണം. ആസ്വാദനത്തിനുള്ള ഉപാദിയായി മാത്രം സിനിമയെ കാണുന്നവര്‍ക്ക് ഈ സിനിമ ഇഷ്ടപെടണമെന്നില്ല. പ്രേക്ഷകര്‍ക്കെല്ലാം രസിക്കുവാനുള്ള ഘടഗങ്ങള്‍ സിനിമയില്‍ ഉള്‍പെടുത്തിയാല്‍, ഈ സിനിമ ചര്‍ച്ചചെയ്യുന്ന . കുറെ നാളുകള്‍ക്കു ശേഷം നല്ലൊരു സന്ദേശം സമൂഹത്തിനു നല്‍ക്കുന്ന ഒരു സിനിമ മലയാളത്തില്‍ ഉണ്ടാക്കിയതില്‍  സംവിധായകന്‍    രഞ്ജിത്തിനു അഭിമാനിക്കാം. അതുപോലെ തന്നെ, മോഹന്‍ലാല്‍ എന്ന നടനെ പ്രേക്ഷകര്‍ കാണുവാന്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ഉജ്ജ്വലമായ ഒരു കഥാപാത്രം നല്‍കിയതിനും രഞ്ജിത്ത് പ്രശംസ അര്‍ഹിക്കുന്നു. 
"രഘുനന്ദന്‍ എന്ന കഥാപാത്രം അവതരിപ്പിക്കുവാന്‍ മലയാള സിനിമയില്‍ മോഹന്‍ലാലിനു മാത്രമേ സാധിക്കുകയുള്ളൂ" എന്ന് സംവിധായകന്‍ രഞ്ജിത്ത് പരാമര്‍ശിച്ചത് നൂറു ശതമാനം സത്യമാണെന്ന് തെളിയിക്കുന്ന രീതിയിലുള്ള പ്രകടനമാണ് പത്മശ്രീ ഭരത് മോഹന്‍ലാല്‍ ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. സിനിമയുടെ ആദ്യപകുതിയില്‍ മുഴുവന്‍ സമയവും മദ്യപിച്ചും, അലസമായ ജീവിതം നയിച്ചും, ദാര്‍ഷ്ട്യവും അഹംഭാവവുമുള്ള സ്വഭാവത്തല്‍ മറ്റുള്ളവരോട് അനാവശ്യമായി പ്രകോഭിതനാവുകയും ചെയ്യുന്ന രഘുനന്ദനായി അഭിനയിക്കാതെ, യഥാര്‍ത്ഥത്തില്‍ ജീവിക്കുകയായിരുന്നു മോഹന്‍ലാല്‍. രണ്ടാം പകുതിയില്‍, തന്റെ തെറ്റുകളെല്ലാം തിരുത്തുകയും, മറ്റൊരു മദ്യപാനിയുടെ ജീവിതം നേരെയാക്കുവാന്‍ ശ്രമിക്കുകയും, മകനോടുള്ള സ്നേഹം പ്രകടിപ്പികുകയും ചെയുന്ന നല്ലൊരു അച്ഛനായി മാറുകയും ചെയ്യുന്ന രഘുനന്ദനെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകര്‍ക്ക്‌ ഒരു വിസ്മയകാഴ്ച തന്നെ സമ്മാനിക്കുന്നു മോഹന്‍ലാല്‍ എന്ന മഹാനടന്‍. പിനെ  എടുത്തു പറയേണ്ട, പ്രശംസിക്കേണ്ട അഭിനയം കാഴ്ചവെച്ചത് പ്ലംബര്‍ മണിയനെ അവതരിപ്പിച്ച നന്ദു ആണ്. നന്ദു എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴികകല്ലാണ് ഈ സിനിമയിലെ പ്ലംബര്‍ മണിയന്‍. അതുപോലെ തന്നെ,
ഈ സിനിമയിലെ സംഗീതം എഴുതിയ റഫീക്ക്അഹമ്മദ്‌ ഇന്റെ വരികള്‍ക്ക്
സംഗീതം പകര്‍ന്നത് ഷഹബാസ് അമ്മനാണ്. 

സ്പിരിറ്റ്‌ റിവ്യൂ: പ്രേക്ഷകരുടെ യുക്തിയെ ചോദ്യം ചെയ്യാത്ത കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്നരഞ്ജിത്ത്-മോഹന്‍ലാല്‍ ടീമിന്റെ സ്പിരിറ്റ്‌,കാലികപ്രസക്തിയുള്ളൊരു പ്രമേയം ചര്‍ച്ചചെയ്യുകയും അതിലൂടെ നല്ലൊരു സന്ദേശംസമൂഹത്തിനു നല്‍കുകയും ചെയുന്നു.





1 comment:

  1. പ്രേക്ഷകൻറെ യുക്തിയെ ഈ സിനിമയും ചോദ്യം ചെയ്യുന്നുണ്ട്
    വിവാഹമോചനം നേടിയ ഭാര്യയെ സുഹൃത്ത് ആയി കാണുക എന്നത് ഒരു വിധപെട്ടവര്ക്ക് ഒന്നും കഴിയാത്ത കാര്യമാണ് .അതിന്റെ വിശദീകരണം സിനിമയിൽ തന്നെ പറയുന്നു എങ്കിലും എത്രത്തോളം ബോധ്യപെടുത്താൻ ആയി എന്നത് സംശയകരമാണ്

    നിരൂപണം കൊള്ളാം ആശം സകൾ

    ReplyDelete